സുരേഷ് ഗോപി ബിജെപി നേതാവാ പ്രവര്‍ത്തകനോ അല്ല ; മറ്റ് പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച്‌ വരുന്നവര്‍ക്ക് പരവതാനി വിരിക്കുമ്പോള്‍ കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ വിറക് വെട്ടികളും വെള്ളം കോരികളുമാത്രമായി മാറ്റി ; ബി ജെ പി നേതൃത്വത്തിനെതിരെ സി.കെ പത്മനാഭന്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: ബി ജെ പി നേതൃത്വത്തിനെതിരെ ബി ജെ പി മുന്‍ സംസ്ഥാനഅധ്യക്ഷന്‍ സി.കെ പത്മനാഭന്‍ തുറന്നടിച്ച്‌ രംഗത്ത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.കെ പി പാര്‍ട്ടിയിലുണ്ടായ പുതിയ പ്രവണതകളെ നഖശിഖാന്തം എതിര്‍ത്തു കൊണ്ടു രംഗത്തു വന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച്‌ വരുന്നവര്‍ക്ക് പരവതാനി വിരിക്കുമ്ബോള്‍ കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ വിറക് വെട്ടികളും വെള്ളം കോരികളുമാത്രമായി മാറ്റിയെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ സി കെ പത്മനാഭന്‍ പറയുന്നു.

അഭിമുഖത്തില്‍ തുറന്നടിച്ചത് ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബി ജെപിയിലേക്ക് ഒഴുകുന്നത് അധികാരം ലക്ഷ്യമിട്ടാണെന്നും ബിജെപിക്ക് അധികാരം നഷ്ടമായാല്‍ ഇവര്‍ തിരിച്ച്‌ പോകുമെന്നും ഇപ്പോള്‍ തന്നെ ചിലര്‍ക്ക് ചാഞ്ചാട്ടം വന്നുവെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടിയെ വളര്‍ത്തികൊണ്ടുവന്നവരെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന് ആലങ്കാരിക പ്രയോഗം മാത്രമാണ് പറുയക എന്നല്ലാതെ അത് നടപ്പില്‍ വരുത്താന്‍ ആവില്ല. ഇത്തരമൊരു മുദ്രാവാക്യവും ശരിയല്ലെന്നും ചരിത്ര പാരമ്ബര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നിന്നും ജയിച്ച ചലച്ചിത്ര നടന്‍സുരേഷ് ഗോപി ബി.ജെ.പിയല്ലെന്നും അദ്ദേഹം ബി ജെ പി നേതാവാ പ്രവര്‍ത്തകനോ യല്ലെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.

ബി.ജെ.പിയെ കുറിച്ച്‌ അറിയുമായിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ദിരാഗാന്ധിയെ ഭാരത മാതാവെന്ന് വിളിക്കുമായിരുന്നില്ല. സിനിമാ രംഗത്ത് നിന്നും വ്യക്തി മാത്രമായിരുന്നു സുരേഷ് ഗോപി. എപി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ വന്നതിന്റെ ഗുണം അദ്ദേഹത്തിന് മാത്രമാണെന്നും ബിജെപിക്ക് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍പാര്‍ട്ടിയിലെ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ സി.കെ പത്മനാഭന്റെ വിമര്‍ശനങ്ങളില്‍ സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.