ഗ്രാമ പൈതൃകത്തിന്റെ നേർക്കാഴ്ചയായി കോട്ടയം സംക്രാന്തിയിലെ സംക്രമ വാണിഭം 15 – ന്: പാക്കിൽ സംക്രമം 16 – ന്
കോട്ടയം: പൈതൃകം പേറുന്ന സംക്രാന്തി, പാക്കിൽ
കർക്കിടക സംക്രമ വാണിഭങ്ങൾ 15, 16 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും. 15നു (തിങ്കൾ ) സംക്രാന്തിയിലും 16നു പാക്കിലും സംക്രമ വാണിഭങ്ങൾ നടക്കും.
ഗ്രാമ പൈതൃകത്തിന്റെ നേർക്കാഴ്ചയായി സംക്രാന്തിയിലെ സംക്രമ വാണിഭം 15നു (തിങ്കൾ ) നടക്കും.ഇതോടനുബന്ധിച്ച് സംക്രാന്തി വിളക്കമ്പലത്തിൽ കർക്കടക സംക്രമ ഉത്സവവും
നടക്കും.
സംക്രാന്തിയിൽ ഒരു ദിവസവും പാക്കിൽ ഒരു മാസവുമാണു മേള
കോട്ടയം കർക്കിടകത്തിന്റെ പുണ്യ ദിനങ്ങളിലേക്ക് കട ക്കുമ്പോൾ രണ്ട് ഗ്രാമങ്ങൾ പൈതൃകത്തിന്റെ വഴിയിലേക്ക് കടക്കും. സംക്രാന്തിയിലും പാക്കിലും : സംക്രമ വാണിഭത്തിന്റെ ഒരു ക്കങ്ങൾ ആരംഭിച്ചു. കർക്കടക സംക്രമ ദിനമായ 15നു സംക്രാന്തിയിലും 16നു പാക്കിലും വഴിയോര മേളകൾ എന്നാണ് ഇത്തവണത്തെ സംക്രമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംക്രാന്തിയിൽ ഒരു ദിവസവും പാക്കിൽ ഒരു മാ സവുമാണു മേള. ചില കച്ചവട ക്കാർ സംക്രാന്തിയിൽ കൂടുതൽ ദിവസങ്ങൾ തങ്ങും. രണ്ടു സ്ഥലങ്ങളിലും വാലൻകുട്ട, വട്ടക്കുട്ട, ചോറ്റുകുട്ട, തഴപ്പായ, ചിരട്ടത്തവി : തുടങ്ങിയവയടക്കം പഴമയുടെ സൗന്ദര്യവുമായി കച്ചവടക്കാർ എത്തിച്ചേരും.
സംക്രാന്തി വിളക്കമ്പലത്തിലെ : കർക്കിടക സംക്രമത്തോടനുബ ന്ധിച്ചാണ് രാമായണ മാസാചര ണവും വഴിയോര മേളയും നടത്തുന്നത്. 15നു പുലർച്ചെ
കാഞ്ഞിരക്കാട്ടില്ലം കെ.എ. മുരളി സംക്രമ ദീപം തെളിയിക്കും.
5നു സ്നേഹ ദീപം തെളിയിക്കൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പാക്കിൽ ധർമശാസ്താ ക്ഷേത്ര മൈതാനത്ത് താൽക്കാലികമായി ഒരുക്കുന്ന സ്‌റ്റാളുകളിലാണ് കച്ചവടം. മൈതാനം ഇത്തവണ താൽക്കാലികമായി കച്ചവടക്കാർക്ക് ലേലത്തിനു നൽകി.
പന്തലിൻ്റെ കാൽനാട്ടു കർമം നടത്തി. കാവാലം, തെള്ളയൂർ, വൈക്കം തുടങ്ങി വിവിധ സ്‌ഥലങ്ങളിൽ നിന്നു പരമ്പരാ ഗത കൈത്തൊഴിലാളികൾ പായയും കുട്ടയും മുറവും എത്തിച്ചേരു ന്ന മേളയാണു പാക്കിലേത്.
പഴമയുടെയും കാർഷിക സമൃദ്ധിയുടെയും ഓർമ പുതുക്കലാണ് പാക്കിൽ സംക്രമ വാണിഭം.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുളള പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിന്റെ എതിർ വശത്തെ പടനിലം മൈതാനത്താണ് പാക്കിൽ വാണിഭം നടക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന നാട്ടു ചന്തയാണ് ഇവിടെ പ്രധാനം. കാർഷിക പണിയായുധങ്ങൾ മുതൽ വീട്ടിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ, ഫർണിച്ചർ, മൺചട്ടികൾ, ഇരുമ്പ് സാധനങ്ങൾ തുടങ്ങി ഒട്ടേറെ ഇനങ്ങൾ ഇവിടെ ലഭിക്കും.
കച്ചവടക്കാർ ഇന്നലെ മുതൽ മൈതാനത്ത് സ്റ്റാളുകൾ ഒരുക്കി തുടങ്ങി. ഈറ്റകൊണ്ടുള്ള മീൻകൂട, വാലൻ കുട്ട, വട്ടക്കുട്ട, ചോറ്റു കുട്ട, മുറം, തഴപ്പായ, തുടങ്ങിയവയുമായി കച്ചവടക്കാർ നാളെ മുതൽ മൈതാനത്ത് സജീവമാകും. കാർഷിക ഉപകരണങ്ങളായ വിവിധ തരം തൂമ്പ, വാക്കത്തി, അരിവാൾ, ഇരുമ്പ് ഉപകരണങ്ങൾ, കോടാലിക്കൈ തുടങ്ങിയവയുടെ വലിയ ശേഖരവും ഉണ്ടാകും.