ബെംഗളൂരുവില്‍ നിന്ന് വൻതോതില്‍ കേരളത്തിലേക്ക് മാരക മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ പ്രധാന കണ്ണി പോലീസ് പിടിയിൽ

Spread the love

പാലക്കാട് : ബെംഗളൂരുവില്‍ നിന്ന് വൻതോതില്‍ കേരളത്തിലേക്ക് മാരക മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ പ്രധാന കണ്ണിയെ വടക്കഞ്ചേരി പൊലീസ് ബെംഗളൂരുവില്‍ നിന്നും അതിസാഹസികമായി പിടികൂടി.പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ഫരീദുദീൻ (29) ആണ് അറസ്റ്റിലായത്.

വടക്കഞ്ചേരി സിഐ കെ പി ബെന്നിയും സംഘവും ചേർന്ന് ഇന്നലെയാണ് ഫരീദുദീനെ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്.

കഴിഞ്ഞമാസം വാണിയമ്ബാറ മേലെ ചുങ്കം എന്ന സ്ഥലത്ത് നിന്നും 105 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് വൻതോതില്‍ കേരളത്തിലേക്ക് മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഫരീദുദീനെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ അഞ്ചുവർഷത്തോളമായി ബെംഗളൂരുവില്‍ താമസിച്ച്‌ എംഡി എം എ കേരളത്തിലേക്ക് അയക്കുന്നതില്‍ പ്രധാന വ്യക്തിയാണ് ഫരീദുദീൻ. ഡിജെ പാർട്ടി ഏജൻ്റായി പ്രവർത്തിച്ച്‌ ബെംഗളൂരുവിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളെയും മറ്റും ഡിജെ പാർട്ടിയിലേക്ക് ആകർഷിപ്പിക്കുകയും തുടർന്ന് അവരെ മയക്കുമരുന്ന് അടിമകളാക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.