ഇതെന്ത് പ്രതിഭാസം…? രാജകൊട്ടരത്തിലേയോ അതോ കള്ളന്മാരുടേയോ..? കണ്ണൂരിൽ വീണ്ടും നിധിശേഖരം; ചെങ്ങളായിയിൽ ഇന്നലെ നിധി ലഭിച്ച സ്ഥലത്തുനിന്നും ഇന്നും നാണയങ്ങളും മുത്തുകളും കണ്ടെത്തി

Spread the love

കണ്ണൂർ: ചെങ്ങളായിയിൽ ഇന്നലെ നിധിയെന്ന് കരുതുന്ന ആഭരണശേഖരം ലഭിച്ച സ്ഥലത്ത് നിന്ന് ഇന്നും നാണയങ്ങളും മുത്തുകളും കണ്ടെത്തി.

video
play-sharp-fill

ഇന്നലെ എടുത്ത മഴക്കുഴിക്ക് സമീപം വീണ്ടും കുഴിയെടുത്തപ്പോഴാണ് നാണയങ്ങളും മുത്തുകളും ലഭിച്ചത്. അഞ്ച് വെള്ളിനാണയങ്ങളും രണ്ട് സ്വർണമുത്തുകളുമാണ് ലഭിച്ചത്. പോലീസ് സ്ഥലത്തുണ്ടായിരുന്നു.

ഇന്നലെ, തൊഴിലുറപ്പ് തൊഴിലിനിടെ നി​ധി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ്വ​ര്‍ണം, വെ​ള്ളി ശേ​ഖ​രം തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. കണ്ണൂർ ചെ​ങ്ങ​ളാ​യി പ​രി​പ്പാ​യി ഗ​വ. യു.​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ വ്യക്തിയുടെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ പ​ണി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​ണ് ഇ​വ ല​ഭി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17 മു​ത്തു​മ​ണി, 13 സ്വ​ര്‍ണ ലോ​ക്ക​റ്റു​ക​ള്‍, കാ​ശു​മാ​ല​യു​ടെ ഭാ​ഗ​മെ​ന്ന് ക​രു​തു​ന്ന നാ​ല് പ​ത​ക്ക​ങ്ങ​ള്‍, പ​ഴ​യ​കാ​ല​ത്തെ അ​ഞ്ച് മോ​തി​ര​ങ്ങ​ള്‍, ഒ​രു സെ​റ്റ് ക​മ്മ​ല്‍, നി​ര​വ​ധി വെ​ള്ളി നാ​ണ​യ​ങ്ങ​ള്‍, ഭ​ണ്ഡാ​ര​മെ​ന്ന് തോ​ന്നി​ക്കു​ന്ന ഒ​രു വസ്തു എ​ന്നി​വ​യാ​ണ് ല​ഭി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍ഡ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ മ​ഴ​ക്കു​ഴി നി​ര്‍മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ചി​ത​റ​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​ഭ​ര​ണ​ങ്ങ​ളും നാ​ണ​യ​ങ്ങ​ളും.

തു​ട​ര്‍ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്.​ഐ എം.​വി. ഷീ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോലീ​സ് സ്വ​ര്‍ണം, വെ​ള്ളി ശേ​ഖ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ വെ​ള്ളി​യാ​ഴ്ച ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പു​രാ​വ​സ്തു വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്. ഇവക്ക് ഏ​റെ​ക്കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.