പാലാ റോഡിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി ; മതിലിന്റെ ഗേറ്റ് ഉൾപ്പെടുന്ന ഭാഗവും ടെലിഫോൺ പോസ്റ്റും തകർന്നു, ആളപായമില്ല

Spread the love

എറണാകുളം : കൂത്താട്ടുകുളം – പാലാ റോഡില്‍ ആംബുലൻസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച്‌ അപകടം. ഇന്ന് രാവിലെ 8.30 ആണ് സംഭവം നടന്നത്.

video
play-sharp-fill

കൂത്താട്ടുകുളത്തു നിന്നും രോഗിയെ കൊണ്ടുവരുന്നതിനായി രാമപുരത്തേക്ക് പുറപ്പെട്ട ആംബുലൻസ് ആണ് അപകടത്തില്‍പ്പെട്ടത്.

പാലാ റോഡില്‍ മാരുതി കവലയ്ക്ക് സമീപം വെച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മതിലിന്റെ ഗേറ്റ് ഉള്‍പ്പെടുന്ന ഭാഗവും സമീപത്തു നിന്നിരുന്ന ടെലിഫോണ്‍ പോസ്റ്റും അപകടത്തില്‍ തകർന്നിട്ടുണ്ട്. അപകടത്തില്‍ ആർക്കും പരിക്കുകള്‍ ഇല്ല. മഴയെ തുടർന്ന് റോഡില്‍ ഉണ്ടായ വഴുക്കലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group