video
play-sharp-fill

കോട്ടയം മെഡിക്കല്‍ കോളജിലെ  രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമകേന്ദ്രത്തിൽ മാസങ്ങളായി സ്ഥിരതാമസം; ചോദിക്കാനെത്തിയ പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ അസഭ്യവർഷവുമായി മൂന്ന് സ്ത്രീകൾ

കോട്ടയം മെഡിക്കല്‍ കോളജിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമകേന്ദ്രത്തിൽ മാസങ്ങളായി സ്ഥിരതാമസം; ചോദിക്കാനെത്തിയ പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ അസഭ്യവർഷവുമായി മൂന്ന് സ്ത്രീകൾ

Spread the love

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ അസഭ്യവർഷം.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അന്തേവാസികളായ മൂന്നു സ്ത്രീകളാണു പോലീസുകാരോട് അപമര്യാദയായി പെരുമാറിയത്. അത്യാഹിത വിഭാഗത്തിനു സമീപമുള്ള വിശ്രമകേന്ദ്രത്തിലായിരുന്നു സംഭവം.

രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ളതാണ് ഈ വിശ്രമകേന്ദ്രം. ഇവിടെ 50നും 70 നുമിടയില്‍ പ്രായമുള്ള മൂന്നു സ്ത്രീകള്‍ മാസങ്ങളായി താമസിക്കുന്ന വിവരം പോലിസിനു ലഭിച്ചു. വിവരമറിഞ്ഞ ഉടന്‍ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന എഎസ്‌ഐയും മൂന്നു പോലീസുകാരും സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, പോലീസുകാർക്കെതിരേ തെറിയഭിഷേകമായിരുന്നു സ്ത്രീകള്‍ നടത്തിയത്. സെക്യൂരിറ്റി വിഭാഗത്തില്‍നിന്നു വനിതകള്‍ എത്തിയപ്പോഴും ഇവരേയും അസഭ്യം പറഞ്ഞു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കുന്ന മോഷണങ്ങള്‍ക്കും സാമൂഹ്യവിരുദ്ധ ഇടപാടുകള്‍ക്കുമാണു സ്ത്രീകള്‍ ഇവിടെ താമസിക്കുന്നതെന്നാണ് പോലീസ് നിഗമനം.