
ആഢ്യൻപാറ പുഴയുടെ അക്കരെ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി, വെള്ളച്ചാട്ടം കാണാൻ പോയ മൂന്നു പേരാണ് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ പുഴയുടെ അക്കരെ കുടുങ്ങിയത്, രണ്ട് മണിക്കൂർ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് വിദ്യാർത്ഥികളെ രക്ഷിച്ചത്
നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ആഢ്യന്‍പാറ പുഴയ്ക്ക് അക്കരെ കുടുങ്ങിയ മൂന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി.
വെള്ളിയാഴാച രാത്രി 8.30-ഓടെയാണ് ഇവരെ ഇക്കരെയെത്തിച്ചത്. മാർത്തോമ കോളേജിൽനിന്ന് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗ സംഘത്തിലെ മൂന്ന് പേരായിരുന്നു പുഴയ്ക്ക് അക്കരെ അകപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് ഇവർ സംഘംചേർന്ന് വെള്ളച്ചാട്ടം കാണാനെത്തിയത്. പിന്നീട്, അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് പേർ പുഴയുടെ അക്കരെ കുടുങ്ങുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകീട്ട് 6.30ഓടെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന്, രണ്ട് മണിക്കൂർ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് വിദ്യാർത്ഥികളെ രക്ഷിച്ചത്.
Third Eye News Live
0