വണ്ടിപ്പെരിയാറിൽ ഓട്ടോറിക്ഷയുടെ മുകളിലേയ്ക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു: മൂന്ന് വിദ്യാർത്ഥികൾ അടക്കം നാലുപേർക്ക് പരിക്ക്

Spread the love

 

കൊല്ലം: കൊട്ടാരക്കര – ദിണ്ഡുക്കൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ മഞ്ചുമല വില്ലേജ് ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് റോഡരികിൽ നിന്നിരുന്ന മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. സമീപത്തുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികളടക്കം നാലു പേർക്ക് പരുക്കേറ്റു.

 

പ്ലസ് ടു വിദ്യാർഥികളായ, ഗോകുൽ, ഹരി, ഹയാസ് എന്നിവർക്കും ചായക്കടയിൽ ചായ കുടിക്കാൻ നിന്നിരുന്ന വണ്ടിപ്പെരിയാർ സ്വദേശിക്കുമാണ് പരിക്കേറ്റത്. മരത്തിന്റെ ചില്ലകൾ ദേഹത്ത് തട്ടിയതിനെ തുടർന്നാണ് പരിക്ക്. ആർക്കും സാരമായ പരിക്കുകൾ ഇല്ല. ഓട്ടോറിക്ഷക്കൊപ്പം സമീപത്ത് പാർക്കു ചെയ്തിരുന്ന രണ്ട് ബൈക്കുകൾക്കും കേടുപാട് സംഭവിച്ചു.

 

നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് മരക്കൊമ്പ് മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group