
കോഴിക്കോട്: മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ വീട്ടമ്മയുടെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം സ്വർണ്ണ മാല മോഷ്ടിച്ചു കടന്നു കളഞ്ഞു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ സുമയുടെ (55) വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ രാത്രി ഒന്‍പത് മണിക്ക് മുഖം മൂടി ധരിച്ച് കറുത്ത കോട്ടിട്ട ആളാണ് സുമയുടെ മുഖത്തേക്ക് മുളകുപൊടി വിതറി മാല പൊട്ടിച്ചെടുത്തത്.
സുമ ടോയ്‌ലറ്റില്‍ പോയി വന്ന് അടുക്കള വാതില്‍ അടയ്ക്കുമ്പോൾ മോഷ്ടാവ് തള്ളിത്തുറന്നാണ് അകത്ത് കയറിയത്. വീട്ടമ്മയുടെ നാലേകാല്‍ പവന്‍ സ്വര്‍ണ മാലയുടെ താലിയും, ഒരു കഷണവും മാത്രമാണ് തിരികെ ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടമ്മയുടെ ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താന്‍ സാധിച്ചില്ല. സുമയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.