
ഡൽഹി: നേപ്പാളിലിലുണ്ടായ ഉരുൾപൊട്ടലിൽ 63 യാത്രക്കാരുമായി പുറപ്പെട്ട രണ്ട് ബസുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ട്.
മധ്യ നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയിൽ ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ നിയന്ത്രണം നഷ്ടമായ ബസുകള്‍ ത്രിശൂലി നദിയിലേക്കാണ് ഒലിച്ചുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി കാഠ്മണ്ഡുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസിലുണ്ടായിരുന്ന യാത്രക്കാരെയൊന്നും കണ്ടെത്താനായിട്ടില്ല.
രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡ അറിയിച്ചു.
നേപ്പാളില്‍ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണു തുടരുന്നത്.