കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രകടനവും ധർണ്ണയും നടത്തി

Spread the love

കോട്ടയം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വീസ് പെൻഷൻകാർ പ്രകടനവും ധർണ്ണയും നടത്തി.

കേരള സർക്കാർ ജീവനക്കാരായിരുന്ന പെൻഷൻകാർക്ക് കൃത്യമായി പെൻഷൻ എത്തിച്ചു നൽകുന്നതിൽ ആഴ്ചകളോളം കാലതാമസം വരുത്തുന്ന പോസ്റ്റൽ ഡിപ്പാർട്ടുമെൻ്റിൻ്റെ അലംഭാവ നടപടികളിൽ പ്രതിഷേധിച്ചാണ് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തിയത്.

കെഎസ്എസ്പിഎ
കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് കാളികാവ് ശശികുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമരം സംസ്ഥാന കമ്മറ്റി അംഗം ബി മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ജെ ആൻ്റണി മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.ഡി പ്രകാശൻ, സാബു മാത്യു (കോട്ടയം മുനിസിപ്പൽ കൗൺസിലർ) കെ.ജി. പ്രസന്നൻ , സുരേഷ് രാജു , അൻസാരി പി.എസ് ,എം.എ ലത്തീഫ് മുതലായവർ പ്രസംഗിച്ചു.