
സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്താൻ കഴിയുമെന്ന് ആത്മവിശ്വാസം ; ബഹിരാകാശത്ത് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസിൻ്റെയും ബുച്ച് വില്‍മോറിൻ്റെയും വാർത്താ സമ്മേളനം
വാഷിങ്ടണ്‍ : അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍(ഐ.എസ്.എസ്.)നിന്ന് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തില്‍തന്നെ സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും.
ഐ.എസ്.എസില്‍നിന്നു ബുധനാഴ്ച നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ജൂണ്‍ അഞ്ചിനാണ് ഇരുവരും ഐ.എസ്.എസില്‍ പോയത്. രണ്ടാഴ്ചതങ്ങി തിരിച്ചുവരാനുദ്ദേശിച്ചായിരുന്നു യാത്ര. എന്നാല്‍, സ്റ്റാർലൈനറിലെ ഹീലിയം ചോർച്ചയും മറ്റു തകരാറുകളും കാരണം തിരിച്ചുവരവ് മുടങ്ങി. ഐ.എസ്.എസില്‍ കൂടുതലായി കഴിയുന്ന സമയം പരീക്ഷണങ്ങളുമായി ആസ്വദിക്കുകയാണെന്ന് സുനിത പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്ക് തകരാർ സംഭവിക്കാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സാങ്കേതിക വിദഗ്ദർ. അതിനുള്ള ഉത്തരം ലഭിച്ചാല്‍ മാത്രമേ പേടകം അണ്‍ഡോക്ക് ചെയ്ത് തിരിച്ചിറങ്ങാനാവൂ. നിലവില്‍ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികള്‍ക്കൊപ്പം ദൈനംദിന പ്രവർത്തനങ്ങളില്‍ സുനിത വില്യംസും വില്‍മോറും പങ്കാളികളാണ്.
നിലവില്‍ പേടകം തിരിച്ചിറക്കാനുള്ള പുതിയ തീയ്യതി നാസ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജൂലായ് അവസാനത്തോടെ തിരിച്ചിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ഇരുവരും ബുധനാഴ്ച വരുന്നത്.