Spread the love

തിരുവനന്തപുരം: മണ്‍സൂണ്‍ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നതില്‍ കുറവ്.

video
play-sharp-fill

ജൂണ്‍ മുതല്‍ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.

കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് സാധാരണ അളവില്‍ മഴ ലഭിച്ചത്. ഇതില്‍ കണ്ണൂരിലും കാസർകോട്ടും ഒഴികെ മറ്റ് ജില്ലകളിലൊന്നും 1000 മില്ലിമീറ്ററിന് മുകളില്‍ മഴ പെയ്തില്ല. കണ്ണൂരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 1093.2 മില്ലി മീറ്റർ മഴ കണ്ണൂരില്‍ പെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട് 1012.9 മിമീ മഴയും പെയ്തു. ഇടുക്കിയും വയനാടുമാണ് ഏറ്റവും കുറവ് മഴ പെയ്തത്. ഇടുക്കിയില്‍ 45 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോള്‍ വയനാട്ടില്‍ 42 ശതമാനം മഴ കുറഞ്ഞു.

ആലപ്പുഴ(-29), കണ്ണൂർ (-7), എറണാകുളം (-38), കാസർകോട് (-25), കൊല്ലം (-24), കോട്ടയം (-14), കോഴിക്കോട് (-25), മലപ്പുറം (-25), പാലക്കാട് (-29), പത്തനംതിട്ട (-20), തിരുവനന്തപുരം (-14), തൃശൂർ (-28) എന്നിങ്ങനെയാണ് കണക്ക്. ജൂണില്‍ മാത്രം 25 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.