play-sharp-fill
കേരളത്തിന്റെ ഏറെ നാളായുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്..!വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ചരക്കു കപ്പല്‍ ഇന്ന് തീരംതൊടും; സാന്‍ ഫെര്‍ണാണ്ടോ യ്ക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം; കപ്പലിനെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍

കേരളത്തിന്റെ ഏറെ നാളായുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്..!വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ചരക്കു കപ്പല്‍ ഇന്ന് തീരംതൊടും; സാന്‍ ഫെര്‍ണാണ്ടോ യ്ക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം; കപ്പലിനെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നു.

ശ്രീലങ്കയില്‍ നിന്നും യാത്ര തിരിച്ച ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ഇന്ന് രാവിലെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടും. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലാണ് വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകളുമായെത്തുന്നത്.

ദീര്‍ഘനാളുകളായുള്ള കേരളത്തിന്റെ സ്വപ്‌നമാണ് ഇതോടെ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നത്. കപ്പലിനെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീലങ്കന്‍ തീരം വിട്ട കപ്പല്‍ രാത്രി വൈകി വിഴിഞ്ഞം പുറം കടലില്‍ നങ്കൂരമിടും. കപ്പല്‍ ഇന്നു രാവിലെ ഏഴേമുക്കാലോടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍ എത്തും. തുറമുഖ പൈലറ്റ് കപ്പലില്‍ എത്തി തുറമുഖത്തേക്ക് കപ്പലിനെ കൊണ്ടുവരും. 9.15ന് കപ്പല്‍ ബെര്‍ത്ത് ചെയ്യും.

വാട്ടര്‍ സല്യൂട്ട് നല്‍കിയാവും സാന്‍ ഫെര്‍ണാണ്ടോയെ സ്വീകരിക്കുക. തുറമുഖമന്ത്രി വി.എന്‍.വാസവന്‍ വിഴിഞ്ഞത്തെത്തി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.

വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും. 12ലെ സ്വീകരണ ചടങ്ങിനു പിന്നാലെ സാന്‍ ഫെര്‍ണാഡോ കൊളംബോക്കു പുറപ്പെടുമെന്നാണ് വിവരം.

പുറം കടലില്‍ നിന്നു ആദ്യ ചരക്കു കപ്പലിനെ ബെര്‍ത്തിലേക്ക് വാട്ടര്‍ സല്യൂട്ടോടെ വരവേല്‍ക്കും. വലിയ ടഗായ ഓഷ്യന്‍ പ്രസ്റ്റീജ് നേതൃത്വത്തില്‍ ഡോള്‍ഫിന്‍ സീരിസിലെ 27,28,35 എന്നീ ചെറു ടഗുകളാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയുള്ള സ്വീകരണമൊരുക്കുക.