play-sharp-fill
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; തൃശൂരിലെ പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; തൃശൂരിലെ പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്

തൃശൂർ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തൃശൂരിലാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്.

വിദ്യാർത്ഥി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. നേരത്തെ, കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​ക്കോ​ടി സ്വ​ദേ​ശി​യാ​യ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടിട്ടുണ്ട്. കു​ട്ടി​യെ ഐ.​സി.​യു​വി​ൽ ​നി​ന്ന് മാ​റ്റി. 20 ദി​വ​സ​മാ​ണ് രോ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ട് 10 ദി​വ​സം ക​ഴി​ഞ്ഞു. 10 ദി​വ​സം കൂ​ടി ക​ഴി​ഞ്ഞേ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യു​ള്ളൂ. ഇ​തി​നി​ടെ സാമ്പിൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കും.

ഇ​ത് നെ​ഗ​റ്റി​വ് ആ​യാ​ലേ രോ​ഗാ​വ​സ്ഥ ത​ര​ണം ചെ​യ്തു എ​ന്ന് പ​റ​യാ​നാ​വൂ എ​ന്നും ഡോ. ​റ​ഊ​ഫ് അ​റി​യി​ച്ചു. തി​ക്കോ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​യ്യോ​ളി പ​ള്ളി​ക്ക​ര​യി​ലെ കു​ള​ത്തി​ൽ കു​ളി​ച്ച ​ശേ​ഷ​മാ​ണ് കു​ട്ടി​ക്ക് പ​നി പി​ടി​പെ​ട്ട​ത്.