വടിവാൾ കൊണ്ട് കേക്ക് മുറിച്ചു, ചെങ്ങന്നൂരിൽ ആവേശം മോഡൽ പിറന്നാൾ ആഘോഷം ; നാലംഗസംഘത്തിനെതിരെ കേസ്

Spread the love

ആലപ്പുഴ : ചെങ്ങന്നൂരിൽ വടിവാൾ കൊണ്ട് പിറന്നാൾ ആഘോഷം നടത്തിയതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി കേസുകളിൽ പ്രതികളായവരാണ് വടിവാൾ കൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്.

video
play-sharp-fill

ഇവർ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് പരസ്പരം പങ്കുവെക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചെങ്ങന്നൂർ പാണ്ഡവർപാറയിലാണ് സംഭവം നടന്നത്.

ഇന്നലെയാണ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. പ്രതികളിൽ ഒരാളാണ് വിഡിയോ പങ്കുവച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരാണ് ഇവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു പൊലീസും സൈബർ സേനയും അന്വേഷണം തുടങ്ങിയത്.