video
play-sharp-fill

വൈക്കം മത്സ്യ മാർക്കറ്റിലെ ഐസ് പ്ലാന്റിൽ നിന്ന് അമോണിയ ചോർന്നു

വൈക്കം മത്സ്യ മാർക്കറ്റിലെ ഐസ് പ്ലാന്റിൽ നിന്ന് അമോണിയ ചോർന്നു

Spread the love

സ്വന്തംലേഖകൻ

കോട്ടയം : വൈക്കം കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റിലെ ഐസ് പ്ലാന്റിൽ നിന്ന് അമോണിയ ചോർന്നു. സമീപത്തെ വീടുകളിലുള്ളവർക്ക് ശ്വാസതടസം അനുഭവപ്പെട്ടപ്പോഴാണ് അമോണിയ ചോർന്നതായി അറിയുന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. രാവിലെ എട്ട് മണി വരെ മാർക്കറ്റ് സമയത്ത് ആയിരക്കണക്കിന് ജനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മൂന്നു ദിവസം മുമ്പ് പുതിയ കരാറുകാരനെ ഏൽപിക്കാനായി നഗരസഭ പൂട്ടിയ പ്ലാന്റിലാണ് വാതക ചോർച്ച ഉണ്ടായത്.