video
play-sharp-fill
മലയാളികൾക്കു മുന്നിൽ തുണിയുരിഞ്ഞ് ലക്ഷങ്ങൾ സമ്പാദിക്കുന്ന രണ്ട് സ്ത്രീകൾ,  ഒരു രാഷ്ട്രീയ നേതാവിനോ സിനിമാ താരത്തിനോ ലഭിക്കുന്നതിനേക്കാള്‍ പ്രശസ്തി, രണ്ടു പേരേയും പിന്തുണക്കുന്നത് ഭർത്താക്കന്മാർ, ന്യൂഡ് മോഡലിങ്ങ് പ്രൊഫഷന്‍ മാത്രമാണെന്ന് നിള നമ്പ്യാരും രശ്മി നായരും

മലയാളികൾക്കു മുന്നിൽ തുണിയുരിഞ്ഞ് ലക്ഷങ്ങൾ സമ്പാദിക്കുന്ന രണ്ട് സ്ത്രീകൾ, ഒരു രാഷ്ട്രീയ നേതാവിനോ സിനിമാ താരത്തിനോ ലഭിക്കുന്നതിനേക്കാള്‍ പ്രശസ്തി, രണ്ടു പേരേയും പിന്തുണക്കുന്നത് ഭർത്താക്കന്മാർ, ന്യൂഡ് മോഡലിങ്ങ് പ്രൊഫഷന്‍ മാത്രമാണെന്ന് നിള നമ്പ്യാരും രശ്മി നായരും

കൊച്ചി: സോഷ്യല്‍ മീഡിയ ഉപയോക്താക്കൾക്ക് വളരെ പരിചിതമായ രണ്ടുപേരാണ് രശ്മി നായരും നിള നമ്പ്യാരും. ലൈംഗിക ദാരിദ്രം അനുഭവിക്കുന്നവര്‍ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന മലയാളികളുടെ വൈകാരികത നന്നായി ചൂഷണം ചെയ്ത് ലക്ഷങ്ങളാണ് രണ്ടുപേരും സമ്പാദിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിനോ സിനിമാ താരത്തിനോ ലഭിക്കുന്നതിനേക്കാള്‍ പ്രശസ്തി ഇരുവര്‍ക്കുണ്ട്.

ചുംബന സമരത്തിന്റെ സംഘാടകര്‍ എന്ന നിലയിലായിരുന്നു രശ്മിയും ഭര്‍ത്താവ് രാഹുല്‍ പശുപാലനും ആദ്യം ക്യാമറകള്‍ക്ക് മുന്നിലെത്തിയത്. മാസങ്ങള്‍ക്കുശേഷം രശ്മിയെ വേശ്യാവൃത്തിയുടെ പേരിലും ബാലലൈംഗികതയുടെ പേരിലും അറസ്റ്റ് ചെയ്തത് ഏറെ വാര്‍ത്താപ്രാധാന്യം നേടി. നക്ഷത്രവേശയെന്ന് അറിയപ്പെട്ടിരുന്ന രശ്മിയെ ഭര്‍ത്താവ് രാഹുല്‍ തന്നെയാണ് ഈ മേഖലയിലെത്തിച്ചത് എന്നതുള്‍പ്പെടെ പല കഥകളും അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍, ആ കേസില്‍ കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. കേസ് വിചാരണയും മറ്റും പിന്നീട് മന്ദഗതിയിലായി.

വേശ്യാവൃത്തിക്ക് അറസ്റ്റിലായി പുറത്തിറങ്ങിയശേഷമാണ് ബിടെക് ബിരുദധാരിയായ രശ്മി നായര്‍ റോട്ടിക് കണ്ടന്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസൂത്രിതമായാണ് മലയാളികള്‍ക്കിടയില്‍ പേരുണ്ടാക്കിയതും പിന്നീട് അതുപയോഗിച്ച്‌ ഗ്ലാമറസ് മേഖലയിലേക്ക് കടക്കുന്നതും. ന്യൂഡ് മോഡലിങ്ങില്‍ തിളങ്ങിയ രശ്മി സോഷ്യല്‍ മീഡിയയില്‍ നല്ലൊരു ഫോളോവേഴ്‌സിനെ നേടിയെടുത്തിട്ടുണ്ട്. ഇതിലൂടെ മാത്രം ലക്ഷങ്ങളുടെ വരുമാനം അവര്‍ നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രശ്മിയുടേതായ ഇറോട്ടിക് വീഡിയോകളും ഇപ്പോള്‍ പുറത്തിറക്കുന്നുണ്ട്. ഭര്‍ത്താവ് രാഹുല്‍ രശ്മിക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പം നില്‍ക്കുന്നു.

രശ്മി നായരേക്കാള്‍ അതിവേഗം യുവാക്കളുടെ പ്രിയം പിടിച്ചുപറ്റിയ ഒരാളാണ് നിള നമ്പ്യാര്‍. ആസിയ പിന്നീട് ഹിന്ദു മതത്തിലേക്ക് മാറുകയും ഒരു ബ്രാന്‍ഡിങ് എന്ന നിലയില്‍ നിള നമ്പ്യാര്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. പേരിനൊപ്പം നമ്പ്യാര്‍ എന്ന ജാതിപ്പേര് സ്വീകരിച്ചത് വലിയ വിവാദത്തിനിടയാക്കിയതോടെ അവര്‍ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാതിപ്പേരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അശ്ലീല മോഡല്‍ ഇത്തരമൊരു പേര് സ്വീകരിച്ചതില്‍ സംഘപരിവാരുകാരും പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

സിനിമാ സ്വപ്‌നവുമായെത്തി പിന്നീട് ന്യൂഡ് മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു നിള. അവരുടെ ചിത്രങ്ങളും വീഡിയോകളും അതിവേഗം പ്രചരിച്ചു. രശ്മി നായരെ പോലെ ഭര്‍ത്താവ് തന്നെയാണ് നിളയെ പിന്തുണയ്ക്കുന്നത്. കുട്ടികളും കുടുംബവുമൊക്കെയുണ്ടെങ്കിലും ഇതൊരു പ്രൊഫഷന്‍ മാത്രമാണെന്നും അതിലൂടെ താന്‍ സമ്പാദിക്കുന്നുണ്ടെന്നുമാണ് അവരുടെ നിലപാട്.

ടീഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കിയ ശേഷം ഗ്ലാമറസ് മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയായിരുന്നു. ഈ രംഗത്ത് തുടരാനാണ് അവരുടെ തീരുമാനം. വിവാദത്തിലൂടെ പ്രശസ്തി നേടിയതോടെ മോഡലിങ്ങിന് പുറമെ സിനിമയിലേക്കും അവസരം ലഭിക്കുമെന്നാണ് നിളയുടെ പ്രതീക്ഷ.