play-sharp-fill
പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ച സംഭവം ; പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് പബ്ലിക് പ്രോസിക്യൂട്ടർ, നടപടി വിവാദത്തിൽ

പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ച സംഭവം ; പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് പബ്ലിക് പ്രോസിക്യൂട്ടർ, നടപടി വിവാദത്തിൽ

മാനന്തവാടി: മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ക്കായി പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയില്‍ ഹാജരായത് വിവാദത്തില്‍.

പ്രത്യേക കോടതി പബ്ലിക് പ്രൊസിക്യൂട്ടർ ജോഷി മുണ്ടയ്ക്കലാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. പൊള്ളലേറ്റ് പിഞ്ചുകുഞ്ഞു മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ പിതാവിനും നാട്ടു വൈദ്യനും വേണ്ടിയാണ് പ്രൊസിക്യൂട്ടർ ഹാജരായത്.

കോടതി ഇരുവർക്കും ജാമ്യം നല്‍കുകയായിരുന്നു. പബ്ലിക് പ്രൊസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച്‌ പൊലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും ആരോപണം ഉയരുന്നുണ്ട്. അതേസമയം, വിവരം പുറത്തറിഞ്ഞതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിച്ചു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group