play-sharp-fill
രഹസ്യ വിവരത്തെ തുടർന്ന് ജില്ലാതല സ്‌​ക്വാ​ഡിന്റെ വ്യാപക പരിശോധന; പേ​പ്പ​ര്‍ പ്ലേ​റ്റ്, പേ​പ്പ​ര്‍ ഗ്ലാ​സ്, പേ​പ്പ​ര്‍ ക​പ്പ്, ക്യാ​രി ബാ​ഗ് തുടങ്ങി 235 കി​ലോ നി​രോ​ധി​ത ഉ​ൽപ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു, സ്ഥാപനങ്ങൾക്ക്  75000 രൂ​പ പി​ഴ

രഹസ്യ വിവരത്തെ തുടർന്ന് ജില്ലാതല സ്‌​ക്വാ​ഡിന്റെ വ്യാപക പരിശോധന; പേ​പ്പ​ര്‍ പ്ലേ​റ്റ്, പേ​പ്പ​ര്‍ ഗ്ലാ​സ്, പേ​പ്പ​ര്‍ ക​പ്പ്, ക്യാ​രി ബാ​ഗ് തുടങ്ങി 235 കി​ലോ നി​രോ​ധി​ത ഉ​ൽപ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു, സ്ഥാപനങ്ങൾക്ക് 75000 രൂ​പ പി​ഴ

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ജി​ല്ല​ത​ല സ്‌​ക്വാ​ഡ് വി​വി​ധ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സു​ല്‍ത്താ​ന്‍ ബ​ത്തേ​രി, ക​ല്‍പ​റ്റ, പ​ന​മ​രം, നെ​ന്‍മേ​നി, മു​ള്ള​ന്‍കൊ​ല്ലി ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 235 കി​ലോ നി​രോ​ധി​ത ഉ​ൽപ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 75000 രൂ​പ പി​ഴ​യും ചു​മ​ത്തി.

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽപ​​ന്ന​ങ്ങ​ളാ​യ പേ​പ്പ​ര്‍ പ്ലേ​റ്റ്, പേ​പ്പ​ര്‍ ഗ്ലാ​സ്, പേ​പ്പ​ര്‍ ക​പ്പ്, ക്യാ​രി ബാ​ഗ് തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി സൂ​ക്ഷി​ക്കു​ക​യും വി​പ​ണ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന ത​ല​ത്തി​ല്‍ സ്‌​ക്വാ​ഡ് ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കു​മെ​ന്ന് സ്‌​ക്വാ​ഡ് അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ഉ​ല്‍പ​ന്ന​ങ്ങ​ള്‍, മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍, മാ​ലി​ന്യ സം​സ്‌​ക​ര​ണം കൃ​ത്യ​മാ​യ രീ​തി​യി​ല്‍ ന​ട​ത്താ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍, പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ക, മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ത്ത് കൂ​ട്ടി​യി​ടു​ക​യോ വ​ലി​ച്ചെ​റി​യു​ക​യോ ചെ​യ്യു​ക എ​ന്നി​വ ഉ​ള്‍പ്പെ​ടെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ധി​കാ​ര​മാ​ണ് സ്‌​ക്വാ​ഡി​നു​ള്ള​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി​ല്ല എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ടീം ​ലീ​ഡ​ര്‍ എം.​പി. രാ​ജേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കെ. ​അ​നൂ​പ്, റ​ഹിം ഫൈ​സ​ല്‍, കെ.​ടി. ഐ​ജി, വി.​ആ​ര്‍. റി​സ്‌​വി​ക്, കെ.​ബി. നി​ധി കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.