ഗോളടിച്ച്‌ മെസി; എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനഡയെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക ഫെെനലില്‍; യുറഗ്വായ് – കൊളംബിയ മത്സരത്തിലെ വിജയികളെ അർജന്റീന നേരിടും

Spread the love

ന്യൂയോർക്ക്‌: എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനഡയെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫെെനലിലെത്തി.

ജൂലിയൻ അൻവാരസ്, ലയണല്‍ മെസി എന്നിവരാണ് അർജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 15ന് നടക്കുന്ന ഫെെനലില്‍ യുറഗ്വായ് – കൊളംബിയ മത്സരത്തിലെ വിജയികളെ അർജന്റീന നേരിടും.

ന്യൂയോ‌ർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ വച്ച്‌ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ജൂലിയൻ അല്‍വാരസും രണ്ടാം പകുതിയില്‍ ലയണല്‍ മെസിയും ഗോള്‍ നേടി. ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളാണിത്. ടൂര്‍ണമെന്റില്‍ അല്‍വാരസിന്റെ രണ്ടാം ഗോളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വാർട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പർ എമി മാർട്ടിനസിന്റെ മികവില്‍ ഇക്വഡറിനെ വീഴ്ത്തിയാണ് അർജന്റീന സെമിയിലെത്തിയിരിക്കുന്നത്. വെനസ്വേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കാനഡ ക്വാർട്ടർ കടന്നത്. അവസാനം കളിച്ച എട്ട് മേജർ ടൂർണമെന്റില്‍ ഏഴിലും അർജന്റീന സെമിയില്‍ എത്തിയിട്ടുണ്ട്. കോപ്പ അമേരിക്ക സെമിയില്‍ എത്തുന്ന നാലാമത്തെ കോണ്‍കാകാഫ് ടീമാണ് കാനഡ.