കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിച്ച്‌ അമ്മയാന; പിന്നാലെ കാടുകയറി കാട്ടാനക്കൂട്ടം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Spread the love

കൊച്ചി: എറണാകുളം മലയാറ്റൂർ ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തി.

video
play-sharp-fill

ഇന്ന് പുലർച്ചെയാണ് അല്ലിത്തോട് പണ്ടാല സ്വദേശി സാജുവിന്റെ വീടിനോട് ചേർന്നുള്ള കിണറ്റില്‍ കുട്ടിയാന വീണത്. ഇതോടെ മറ്റ് കാട്ടാനകള്‍ കിണറ്റിന്റെ പരിസരത്ത് തുടരുകയായിരുന്നു.

നാട്ടുകാരെത്തി ബഹളം വച്ചെങ്കിലും കാട്ടാനകള്‍ പരിസരത്ത് തുടർന്നു. ഒടുവില്‍ കുട്ടിയാനയെ അമ്മയാന തന്നെ വലിച്ച്‌ കയറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയാന പുറത്തെത്തിയതിന് പിന്നാലെ കാട്ടാനക്കൂട്ടം കാടുകയറി. വീട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഭവസ്ഥലത്ത് എത്തിയിരുന്നു.

പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം മുഴക്കി നാട്ടുകാ‌ർ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്.