play-sharp-fill
മുളങ്കുന്നത്തുകാവിൽ ഗോഡൗണിനു തീപിടിച്ചു ; ഒരു മരണം ; മഴ പെയ്തിട്ടും തീ പൂർണമായും അണയ്ക്കാനായില്ല ; രക്ഷാപ്രവർത്തനം തുടരുന്നു ; അപകടത്തിന് കാരണം ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

മുളങ്കുന്നത്തുകാവിൽ ഗോഡൗണിനു തീപിടിച്ചു ; ഒരു മരണം ; മഴ പെയ്തിട്ടും തീ പൂർണമായും അണയ്ക്കാനായില്ല ; രക്ഷാപ്രവർത്തനം തുടരുന്നു ; അപകടത്തിന് കാരണം ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ

തൃശൂർ :മുളങ്കുന്നത്തുകാവിൽ ഗോഡൗണിനു തീപിടിച്ച് ഒരു മരണം. നാലു പേർ രക്ഷപ്പെട്ടു. പാലക്കാട് സ്വദേശി നിബിൻ ആണു മരിച്ചത്. തീ പടർന്ന സമയത്തു ശുചിമുറിയിൽ അകപ്പെട്ടു പോയ നിബിനെ രക്ഷിക്കാനായില്ലെന്ന് അഗ്നിശമനസേന പറഞ്ഞു.

ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്സ് ഇറക്കുമതി ചെയ്തു സൂക്ഷിച്ച ഗോഡൗൺ മുഴുവൻ കത്തിനശിച്ചു. ഗോഡൗണിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ലായിരുന്നെന്നാണു സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5 യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. മഴ പെയ്തിട്ടും തീ പൂർണമായും അണയ്ക്കാനായില്ല. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.

പ്ലാസ്റ്റിക് വസ്തുക്കൾ സൂക്ഷിച്ചിരുന്നതിനാലാണു തീ ആളിക്കത്തിയതെന്നാണു സൂചന. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി.