മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചിട്ട് നൽകിയില്ല ; അന്യസംസ്ഥാന സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിൽ മൂന്നംഗ സംഘം കിടങ്ങൂർ പോലീസിന്റെ പിടിയിൽ
കിടങ്ങൂർ: അന്യസംസ്ഥാന സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം പെട്ടപ്പുഴ ഇല്ലത്ത് വീട്ടിൽ സ്റ്റെഫിൻ ഷാജി (21), ഇയാളുടെ സഹോദരനായ സ്റ്റാലിന് ഷാജി (25) കടപ്ലാമറ്റം പെട്ടപ്പുഴ പുത്തൂർ വീട്ടിൽ അക്രുമോൻ എന്ന് വിളിക്കുന്ന പ്രണവ് ഉണ്ണി (25) എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം രാത്രി 10:30 മണിയോടുകൂടി അന്യസംസ്ഥാന സ്വദേശിയായ യുവാവും സുഹൃത്തുക്കളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും കല്ലുകൊണ്ട് മുഖത്തിനിട്ട് ഇടിക്കുകയുമായിരുന്നു.
സംഭവത്തിന് മണിക്കൂറുകൾക്ക് മുന്‍പ് സ്റ്റെഫിൻ ഷാജി ഇവിടെയെത്തി ഇവരോട് ബീഡിയും, മദ്യപിക്കുന്നതിനായി ഗ്ലാസും ചോദിച്ചു, എന്നാൽ ഇവർ ഇത് നൽകിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിലുള്ള വിരോധം മൂലമാണ് പ്രതി സംഘവുമായെത്തി സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ചത്. തുടർന്ന് ഇവര്‍ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു.
സ്റ്റെഫിൻ ഷാജി കിടങ്ങൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. പ്രണവ് ഉണ്ണിക്ക് കിടങ്ങൂർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽകേസ് നിലവിലുണ്ട്.
കിടങ്ങൂർ സ്റ്റേഷൻ എസ്. ഐ കുര്യൻ മാത്യു, സി.പി.ഓ മാരായ ജോഷി, ഗ്രിഗറി, പ്രദീപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.