play-sharp-fill
അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധ ധർണ സംഘടിപ്പിച്ചു ; കോട്ടയം പോസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന ധർണ അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു

അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധ ധർണ സംഘടിപ്പിച്ചു ; കോട്ടയം പോസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന ധർണ അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു

കോട്ടയം: അവശ്യ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം തടയാൻ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് അഡ്വ.ഫ്രാൻസിസ് ജോർജ് എംപി.

അവശ്യസാധന വില വർദ്ധനവിന് എതിരെ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി കോട്ടയം പോസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വിലക്കയറ്റം സമസ്ത മേഖലയിലും പിടിമുറുക്കിയിരിക്കുകയാണ്. സർക്കാരിന്റെ അടിയന്തര ഇടപെടലോടെ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കു. സർക്കാരുകൾ വിലയക്കയറ്റത്തെ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടൽ ഉടമകളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് എംപിയ്ക്കു കൈമാറി. ധർണയിൽ ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പ് കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റോയി ജോർജ്, ആർ.സി നായർ, വേണുഗോപാലൻ നായർ, ഷാഹുൽ ഹമീദ്, ടി.സി അൻസാരി, ബോബി തോമസ്, മനോജ് കുമാർ പി എന്നിവർ പ്രസംഗിച്ചു. ഹോട്ടൽ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാമെന്ന് എംപി ഉറപ്പ് നൽകി.