കബാലിയുടെ കലിതീരുന്നില്ല : ആതിരപ്പിള്ളി മലക്കപ്പാറയിൽ ആംബുലൻസ് തടഞ്ഞിട്ടു, ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തിയ ശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്

Spread the love

തൃശ്ശൂർ  :  അതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ആംബുലൻസ് തടഞ്ഞിട്ട് കാട്ടുകൊമ്ബൻ കബാലി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം.

video
play-sharp-fill

ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അടിച്ചുതൊട്ടി കോളനിയില്‍ നിന്ന് രണ്ട് രോഗികളെ ആശുപത്രിയില്‍ കൊണ്ടുചെന്ന് അവരെ തിരികെ കോളനിയിലെത്തിച്ച്‌ മടങ്ങുമ്ബോഴാണ് ആംബുലൻസ് കബാലിയുടെ മുന്നില്‍പ്പെട്ടത്. ഒരു മണിക്കൂറിലേറെ വാഹന ഗതാഗതം ഉണ്ടാക്കിയ ശേഷമാണ് കബാലി കാടു കയറിയത്.

ഇതിനിടെ ആംബുലൻസിന് നേരെ ചീറിയടുക്കാനും കബാലി മടിച്ചില്ല. മഴയുള്ള സമയത്ത് കബാലി ആംബുലൻസിന് നേരെ ചീറിയടുക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ആംബുലൻസില്‍ രോഗികള്‍ ഇല്ലാത്തതിനാല്‍ വാഹനം നല്ല സ്പീഡില്‍ പിന്നോട്ട് എടുക്കാൻ സാധിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. റോഡില്‍ ഇറങ്ങി നിന്ന കബാലി വളരെ പെട്ടന്നാണ് ആംബുലൻസിന് നേരെ തിരിഞ്ഞ് ചീറിയടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group