മോദി-പുടിൻ ചര്‍ച്ച: റഷ്യൻ സൈന്യത്തില്‍ അകപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ ധാരണ
മോസ്കോ: റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ വിട്ടയക്കുമെന്ന് വ്ളാദ്മിർ പുതിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുനല്‍കി.
റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് ധാരണ ഉണ്ടായത്. തിങ്കളാഴ്ച മോസ്കോയില്‍ റഷ്യൻ പ്രസിഡന്റിന്റെ വസതിയിലാണ് മോദിയും പുതിനും കൂടിക്കാഴ്ച നടത്തിയത്.
മോദിയെ പുതിൻ സ്വാഗതം ചെയ്തു. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്യുകയുമുണ്ടായി. ഇരുവരും സ്വകാര്യകൂടിക്കാഴ്ച നടത്തിയ ശേഷം അത്താഴവിരുന്നിലും പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യൻ സൈനികർക്കൊപ്പമുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് വിവരം. കബളിപ്പിക്കപ്പെട്ട് എത്തിച്ചേർന്ന മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തില്‍ പ്രവർത്തിക്കുന്നത്. ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഏജന്റുമാരാണ് ഇവരെ റഷ്യയിലേക്കെത്തിച്ചത്.