play-sharp-fill
ഇടപാടുകാരുടെ മുന്നില്‍വച്ച്‌ മാനസികരോഗിയെന്ന് വിളിച്ച് ആക്ഷേപിച്ചു ; സിപിഎമ്മുകാരനായ ജീവനക്കാരൻ കത്തിയെടുത്ത് കുത്താൻ പിന്നാലെ ; ഓടി രക്ഷപെട്ട് സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റ് ; സംഭവത്തിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു ; പ്രസിഡന്‍റിനെതിരെ പരാതിയുമായി ജീവനക്കാരന്റെ ഭാര്യ

ഇടപാടുകാരുടെ മുന്നില്‍വച്ച്‌ മാനസികരോഗിയെന്ന് വിളിച്ച് ആക്ഷേപിച്ചു ; സിപിഎമ്മുകാരനായ ജീവനക്കാരൻ കത്തിയെടുത്ത് കുത്താൻ പിന്നാലെ ; ഓടി രക്ഷപെട്ട് സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റ് ; സംഭവത്തിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു ; പ്രസിഡന്‍റിനെതിരെ പരാതിയുമായി ജീവനക്കാരന്റെ ഭാര്യ

സ്വന്തം ലേഖകൻ

തലശേരി: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സിപിഎം നേതാവായ ബാങ്ക് പ്രസിഡന്‍റിനെ കുത്താൻ സിപിഎമ്മുകാരനായ ജീവനക്കാരൻ കത്തിയെടുത്ത് പിന്നാലെ ഓടി.

പ്രാണരക്ഷാർഥം ഓടിയ പ്രസിഡന്‍റ്, സെക്രട്ടറിയുടെ കാബിനില്‍ കയറി രക്ഷപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ ഒരു ബാങ്കിന്‍റെ സായാഹ്നശാഖയിലാണ് സംഭവം. ഇതേത്തുടർന്ന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീനിയർ ക്ലർക്കായ ജീവനക്കാരനെ ഇടപാടുകാരുടെ മുന്നില്‍വച്ച്‌ മാനസികരോഗി എന്ന് ആക്ഷേപിച്ചതിനെത്തുടർന്നാണ്, പ്രകോപിതനായ ജീവനക്കാരൻ പേപ്പർ മുറിക്കാനുപയോഗിക്കുന്ന കത്തിയുമെടുത്ത് പ്രസിഡന്‍റിനു പിന്നാലെ പാഞ്ഞത്.

സംഭവശേഷം രക്തസമ്മർദത്തെത്തുടർന്ന് അവശനിലയിലായ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപാടുകാരും ജീവനക്കാരും ഉള്‍പ്പെട്ട യോഗത്തിലാണു സംഭവങ്ങളുടെ തുടക്കം.

ഇടപാടുകാരുടെ മുന്നില്‍വച്ച്‌ ജീവനക്കാരുടെ യോഗം വിളിക്കുന്നതിനെ ജീവനക്കാർതന്നെ എതിർത്തിരുന്നു. എതിർപ്പ് വക വയ്ക്കാതെയാണ് പ്രസിഡന്‍റ് ഇങ്ങനെയൊരു യോഗം വിളിച്ചതെന്നും ജീവനക്കാർ പരാതി പ്പെടുന്നു.യോഗത്തില്‍ കെവൈസി ഫോം പൂരിപ്പിച്ച്‌ നല്‍കാത്തതിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിലാണു പ്രകോപനപരമായ രംഗങ്ങള്‍ അരങ്ങേറിയത്.

ജീവനക്കാരൻ ഫോം പൂരിപ്പിച്ച്‌ നല്‍കാത്തതിനെക്കുറിച്ച്‌ പ്രസിഡന്‍റ് രൂക്ഷവിമർശനം നടത്തി. കെവൈസി ഫോം ഇടപാടുകാർതന്നെ പൂരിപ്പിക്കണമെന്നാണു നിയമമെന്നും അല്ലാതെ ചെയ്താല്‍ കരിവെള്ളൂരിന്‍റെ ഗതി വരുമെന്നും ജീവനക്കാരൻ മറുപടി പറഞ്ഞു. തുടർന്നാണ് പ്രസിഡന്‍റ് ജീവനക്കാരനെ മാനസികരോഗി എന്ന് അധിക്ഷേപിച്ചത്.

ഇതിനു പുറമേ ബാങ്കിന്‍റെ നീതി സ്റ്റോറുമായി ബന്ധപ്പെട്ട 13 ലക്ഷത്തിന്‍റെ നഷ്ടം സംബന്ധിച്ച ജീവനക്കാരന്‍റെ ചോദ്യങ്ങളും പ്രസിഡന്‍റിനെ പ്രകോപിപ്പിച്ചതായും പറയുന്നു. സംഭവത്തില്‍ പ്രസിഡന്‍റിനെതിരേ ജീവനക്കാരന്‍റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതായും അറിയുന്നു.