സഞ്ചാരികള്‍ക്ക് മനോഹര വിരുന്നൊരുക്കി കൊല്ലാട് കിഴക്കുപുറം ഗ്രാമത്തിലെ പാടശേഖരം ; 200 ഏക്കറിലധികം വരുന്ന പാടം നിറയെ ആമ്പല്‍പ്പൂക്കൾ ; പിങ്ക് വസന്തം കാണാൻ സഞ്ചാരികളുടെ തിരക്ക്

Spread the love

സ്വന്തം ലേഖകൻ

കൊല്ലാട്: കണ്ണിന് വർണ്ണ കാഴ്ചയൊരുക്കി കൊല്ലാട് കിഴക്കുപുറം ഗ്രാമത്തിലെ പാടശേഖരത്തില്‍ ആമ്പല്‍പ്പൂ ശേഖരം. 200 ഏക്കറിലധികം വരുന്ന പാടത്ത് പൂക്കള്‍ വിരിഞ്ഞതോടെ മനോഹര വിരുന്നാനാണ് സഞ്ചാരികള്‍ക്ക് പാടം സമ്മാനിച്ചത്.

കോട്ടയം പട്ടണത്തില്‍ നിന്ന് 5 കിലോമീറ്റർ ദൂരത്തിലാണ് ഈ പിങ്ക് വസന്തം. കൃഷി കഴിഞ്ഞ് ഏപ്രിലില്‍ ഇവിടുത്തെ പാടശേഖരങ്ങളില്‍ വെള്ളം കയറ്റിയിരുന്നു. മേയ് – ജൂണ്‍ മാസങ്ങളില്‍ ആമ്ബല്‍ കിളിർത്ത് ജൂലൈയില്‍ പൂക്കളായി. ആഗസ്റ്റ് വരെ ഇവിടെ എത്തുന്നവർക്കു പൂക്കള്‍ കാണാം. രാത്രിയില്‍ വിരിഞ്ഞു രാവിലെ കൂമ്ബുന്ന പൂക്കളുടെ അതിമനോഹര കാഴ്ച കാണാൻ അതിരാവിലെ തന്നെ എത്താൻ സഞ്ചാരികള്‍ ശ്രദ്ധിക്കണം. രാവിലെ 6 മുതല്‍ 9 വരെ ആമ്ബല്‍കാഴ്ചകള്‍ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലക്കാര്‍ക്ക് കൗതുക കാഴ്ചയായി മാറിയിരിക്കുകയാണ് കൊല്ലാട് കിഴക്കുപുറം വയലുകളില്‍ ആമ്ബല്‍ പൂക്കള്‍. ഏക്കര്‍ കണക്കിന് പാടങ്ങളിലായാണ് സുന്ദരകാഴ്ചകളൊരുക്കി പൂക്കള്‍ പടര്‍ന്നു കിടക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് മഴവെള്ളം നിറഞ്ഞിരുന്ന ഈ വയലുകളിലെ ഇന്നത്തെ കാഴ്ച ഇതാണ്.

നോക്കെത്താ ദൂരം വരെ ആമ്ബല്‍ പൂക്കള്‍ വിരിഞ്ഞു നില്‍കുന്നു. പാടങ്ങളില്‍ കൃഷി പുനരാരംഭിക്കുന്നതോടെ ആമ്ബല്‍ പൂക്കള്‍ ഇല്ലാതാകുമെങ്കിലും ഇവിടുത്തെ പ്രകൃതി ഭംഗിക്ക് ഒരു കുറവും വരില്ല. അമ്ബാട്ട് കടവ്, മലരിക്കല്‍ എന്നിവിടങ്ങളില്‍ ഇതുവരെ പൂക്കള്‍ വിരിഞ്ഞു തുടങ്ങിയിട്ടില്ല എന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.