
കോഴിക്കോട് : വടകര മടപ്പള്ളിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാർഥികള്‍ക്ക് പരിക്ക്.
മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥികള്‍ക്കാണ് പരിക്കേറ്റത്.
കണ്ണൂരില്‍നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യപ്പൻ എന്ന ബസ് ആണ് ഇവരെ ഇടിച്ചത്. പരിക്കേറ്റ ശ്രേയ (19), ദേവിക(19), ഹൃദ്യ(19)എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു കുട്ടികള്‍. ആദ്യപകുതി കഴിഞ്ഞപ്പോള്‍ കണ്ണൂർ ഭാഗത്തുനിന്നും ഒരു ലോറി വേഗതയില്‍ കടന്നുപോയി. തൊട്ടുപിന്നിലെത്തിയ ബസ് ആണ് ഇവരെ ഇടിച്ചത്. ബസ് ചോമ്ബാല പോലീസ് കസ്റ്റഡിയിലെടുത്തു.