സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിന് ദളിത് പെൺകുട്ടിക്ക് മർദ്ദനം ; പ്രതികൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

Spread the love

ആലപ്പുഴ : ചേർത്തല പൂച്ചാക്കലില്‍ നടുറോഡില്‍ ദളിത്‌ പെണ്‍കുട്ടിക്ക് മർദനമേറ്റ സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്.

തൈക്കാട്ടുശ്ശേരി സ്വദേശി പ്രാദേശിക സിപിഎം പ്രവർത്തകൻ ഷൈജുവിനും സഹോദരനുമെതിരെയാണ് കേസ്. ഇളയ സഹോദരങ്ങളെ മർദിച്ചത് ചോദ്യം ചെയ്തതിനായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ചത്.

ഇന്നലെ വൈകീട്ടാണ് പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരിയില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിക്ക് ക്രൂര മർദനം ഏറ്റത്. സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടിയെ തൈക്കാട്ടുശ്ശേരി സ്വദേശി ഷൈജു റോഡിലൂടെ വലിച്ചിഴച്ച്‌ മർദിച്ചത്. ഷൈജുവിനും സഹോദരനുമെതിരെ പൊലിസ് പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടുറോഡില്‍ നടന്ന കൂട്ടത്തല്ലില്‍ ഇരുവിഭാഗത്തിലെ ആളുകള്‍ക്കും പരിക്കേറ്റിരുന്നു.അതിനാല്‍ ഇരു വിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.മർദന മേറ്റ പെണ്‍കുട്ടിയും മർദിച്ച ഷൈജുവും ഉള്‍പ്പടെ ആറു പേരും കണ്ടാലറിയാവുന്നവരുമാണ് കൂട്ടത്തല്ല് കേസിലെ പ്രതികള്‍. പെണ്‍കുട്ടിക്കും സഹോദരങ്ങള്‍ക്കുമെതിരെ ഷൈജുവും പരാതി നല്‍കിയിട്ടുണ്ട്.