ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം ; അപകടം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ

Spread the love

പാലക്കാട്‌ : പാലക്കാട് പട്ടാമ്ബിയില്‍ ട്രെയിൻ തട്ടി യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂർ കോവിലില്‍ സുമതിയാണ് മരിച്ചത്.

video
play-sharp-fill

രാവിലെ ആറുമണിയോടെ പട്ടാമ്ബി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം.

ജോലിക്ക് പോകാനായി റെയില്‍പാളത്തിന് കുറുകെ കടക്കുന്നതിനിടെ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസാണ് ഇടിച്ചത്. പട്ടാമ്ബി പൊലീസെത്തി മൃതദേഹം പട്ടാമ്ബി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group