
കുമരകം : കുമരകം വടക്ക് 38-ാംനമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരുവന്ദനം മൈക്രോ യൂണിറ്റിൻ്റെ 10-ാംവാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി. രാവിലെ 10ന് ശാഖ യോഗം അഡ്മിനിസ്ട്രേറ്റീവ് കൺവീനർ എം.ജെ അജയൻ്റെ അദ്ധ്യക്ഷതയിൽ എസ്.എൻ കോളേജ് അങ്കണത്തിൽ വെച്ചാണ് വാർഷിക പരിപാടികൾ നടന്നത്.
മുതിർന്ന അംഗം ഒ.കെ കരുണാകരൻ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗുരുസ്മരണയ്ക്ക് ശേഷം ജോ: കൺവീനർ പി.റ്റി ബിനോയി സ്വാഗതം ആശംസിച്ചു.
ഈ കാലയളവിൽ വിട്ടു പിരിഞ്ഞ വിവിധ മേഖലയിലുള്ളവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ഉപക്രമത്തിന് ശേഷം ഓഡിറ്റ് റിപ്പോർട്ടും, പ്രവർത്തന റിപ്പോർട്ടും, കണക്കും കൺവീനർ റ്റി.എം അഭിലാഷ് അവതരിച്ചിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിപ്പോർട്ടും കണക്കും യോഗം ഐക്യകണ്ഠേന പാസാക്കി. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഫലകം നല്കി യൂണിയൻ കമ്മിറ്റി അംഗം പി. കെ.ചന്ദ്രഭാനു ആദരിച്ചു.
മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച മുതിർന്ന അംഗം പി.വി പൊന്നപ്പനെ ഫലകം നല്കിയും പൊന്നാട അണിയിച്ചു. ശാഖയുടെ ഓഫീസ് ഇൻ ചാർജ് റ്റി.കെ തമ്പി, ശ്രീനാരായണ കുടുംബ യൂണിറ്റ് ജോ: കൺവീനർ വിജയമ്മ തങ്കപ്പൻ എന്നിവർ സംസാരിച്ചു. നിയുക്ത കൺവീനർ റ്റി.എം അഭിലാഷ് കൃതജ്ഞത അർപ്പിച്ചു.