video
play-sharp-fill

സംസ്ഥാനത്തെ 13 ജില്ലകളിൽ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ ജൂലൈ 30ന്‌ നടക്കും

സംസ്ഥാനത്തെ 13 ജില്ലകളിൽ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ ജൂലൈ 30ന്‌ നടക്കും

Spread the love

തിരുവനന്തപുരം: വയനാട്‌ ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിൽ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ 30ന്‌ നടക്കും.

നാലിനു തുടങ്ങിയ നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. 31നാണ്‌ ഫലപ്രഖ്യാപനം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട്‌ ഡിവിഷനിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആറു മുനിസിപ്പാലിറ്റി വാർഡുകളിലും 38 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.

ഇതിൽ 24 എണ്ണം എൽഡിഎഫിന്റെയും 19 എണ്ണം യുഡിഎഫിന്റെയും സിറ്റിങ്‌ സീറ്റുകളാണ്‌. നാലെണ്ണം ബിജെപിയുടെ സിറ്റിങ്‌ സീറ്റാണ്‌.എസ്‌ഡിപിഐക്കും വെൽഫെയർ പാർട്ടിക്കും ഓരോന്നു വീതവും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി തൊടുപുഴ നഗരസഭയിലെയും പത്തനംതിട്ട ചിറ്റാർ, കൊല്ലം തൊടിയൂർ, ശൂരനാട്‌ തെക്ക്‌, പൂയപ്പള്ളി, പാലക്കാട്‌ തച്ചമ്പാറ, മങ്കര, ഇടുക്കിയിലെ അറക്കുളം, ആലപ്പുഴ മാന്നാർ, തൃശൂർ പാവറട്ടി, തിരുവനന്തപുരം പെരിങ്ങമ്മല എന്നി പഞ്ചായത്തുകളിലെയും ഭരണത്തെ തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കും.