18 ഗ്രാം കഞ്ചാവുമായി മുട്ടമ്പലം സ്വദേശിയായ യുവാവ് പാമ്പാടി റേഞ്ച് എക്‌സൈസിൻ്റെ പിടിയിൽ

Spread the love

കോട്ടയം : മണർകാട് കഞ്ചാവുമായി യുവാവ് പാമ്പാടി റേഞ്ച് എക്‌സൈസ് സംഘത്തിൻ്റെ  പിടിയിൽ. 18 ഗ്രാം കഞ്ചാവുമായി കോട്ടയം മുട്ടമ്പലം കീഴുക്കുന്ന് സ്വദേശി അബ്സലോം ആന്റണിയാണ് പിടിയിലായത്.

നിലവിൽ മണർകാട് മാലം ചേന്നംകുന്ന് കവല ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാളെ പാമ്പാടി റേഞ്ച് ഉദ്യോഗസ്ഥർ മഫ്തിയിൽ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് കഞ്ചാവുമായി യുവാവ് പിടിയിലാകുന്നത്.

റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് പിസിയോടൊപ്പം അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോയ് കെ മാത്യു സിവിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്,സാജിദ് വനിതാ സിവിൽ ഓഫീസർ ആശാലത സി എസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ സഹോദരനും പാമ്പാടി റേഞ്ചിലെ മുൻ കഞ്ചാവ് കേസിലെ പ്രതിയാണ്. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.