play-sharp-fill
മന്ത്രി മുഹമ്മദ് റിയാസ് വഴി പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം നേതാവ് കോഴ വാങ്ങിയെന്ന് പരാതി; കരാർ ഉറപ്പിച്ചത് 60 ലക്ഷത്തിന്, ആദ്യ ഗഡുവായി കൈപ്പറ്റിയത് 22 ലക്ഷം

മന്ത്രി മുഹമ്മദ് റിയാസ് വഴി പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം നേതാവ് കോഴ വാങ്ങിയെന്ന് പരാതി; കരാർ ഉറപ്പിച്ചത് 60 ലക്ഷത്തിന്, ആദ്യ ഗഡുവായി കൈപ്പറ്റിയത് 22 ലക്ഷം

തിരുവനന്തപുരം: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം യുവജന നേതാവ് കോഴ വാങ്ങിയെന്ന് പരാതി.

മന്ത്രി മുഹമ്മദ് റിയാസ് വഴി പി.എസ്.സി അംഗത്വം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 60 ലക്ഷം രൂപക്ക് കരാർ ഉറപ്പിച്ചു. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യു​വനേതാവ് കൈപ്പറ്റുകയും ചെയ്തുവെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശി പറയുന്നു.

എന്നാൽ പി.എസ്.സി അംഗങ്ങളെ പാർട്ടി തീരുമാനിച്ചപ്പോൾ പട്ടികയിൽ ഈ വ്യക്തി ഉൾപ്പെട്ടില്ല. പിന്നീട് ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം നൽകി അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ, ആ പദവിയും കിട്ടിയില്ല. തുടർന്നാണ് സി.പി.എമ്മിന് പരാതി നൽകാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാർ ഉറപ്പിച്ചതിന്റെ ശബ്ദസ​ന്ദേശമടക്കം പാർട്ടിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിൽ ഇടപാട് നടന്നതായി സി.പി.എമ്മിന് ബോധ്യമായി.

ഏരിയ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോഴിക്കോട്ടെ യുവജന നേതാവിനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്.

അന്വേഷണം നടത്തണമെന്നാണ് മന്ത്രി റിയാസ് പാർട്ടി​യോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണം നൽകിയ വ്യക്തിയും സി.പി.എമ്മുമായി ബന്ധമുള്ളയാളാണ്.

ഇക്കാര്യം ചർച്ച ചെയ്യാൻ തിങ്കളാഴ്ച കോഴിക്കോട് ജില്ലാകമ്മിറ്റി അടിയന്തരമായി വിളിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും യോഗത്തിൽ പ​ങ്കെടുക്കും.