പാമ്പാടിയില്‍ നിന്നും കാണാതായ വിദ്യാര്‍ഥികളെ ചെങ്ങന്നൂരില്‍ കണ്ടെത്തി; നാടുവിട്ടത് സ്കൂള്‍ പരിസരത്തുവെച്ച് സിഗരറ്റ് വലിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ; കൈയില്‍ പണം ഇല്ലാതെ വന്നതോടെ വിദ്യാര്‍ഥികള്‍ ചെങ്ങന്നൂരില്‍ കുടുങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: വെള്ളിയാഴ്ച വൈകിട്ട് പാമ്പാടിയില്‍ നിന്നും കാണാതായ രണ്ടു വിദ്യാര്ഥികളെചെങ്ങന്നൂരില് നിന്നും കണ്ടെത്തി.
സ്കൂളില്‍ പോയ വിദ്യാര്‍ഥികള്‍ മടങ്ങി എത്താതെ വന്നരോടെ മാതാപിതാക്കള്‍ പാമ്പാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ഥികളെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് നാട്ടുകാരും അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഫലം കാണാതെ വന്നതോടെ വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരണം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ചെങ്ങന്നൂരില്‍ വെച്ചു വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ ബദല്‍ ജങ്ഷനു സമീപം ആയിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് എത്തി വിദ്യാര്‍ഥികളെ സ്റ്റേഷനിലേക്കു കൊണ്ടു പോവുകയും പാമ്ബാടി പോലീസില്‍ വിവരം നല്‍കുകയുമായിരുന്നു.
സ്കൂള്‍ പരിസരത്തുവെച്ച് വിദ്യാര്‍ഥികള്‍ ആദ്യമായി സിഗരറ്റ് വലിച്ചു. ഇതു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് നാട്ടുകാര്‍ സ്കൂളില്‍ അറിയിക്കുമെന്ന ഭയന്നാണ് നാടു വിടാന്‍ ശ്രമിച്ചതെന്ന് വിദാര്‍ഥികള്‍ പറഞ്ഞു. കയ്യില്‍ പൈസയും ഫോണും ഇല്ലായിരുന്നു. വിവരമറിഞ്ഞെത്തിയ പാമ്പാടി പോലീസ് വിദ്യാര്‍ഥികളെ ഏറ്റെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ പാമ്ബാടി പോലീസ് ബന്ധുക്കള്‍ക്ക് കൈമാറി.