
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പുളിക്കലിൽ സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവറുടെ യാത്ര.
ഓട്ടോ സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ഓട്ടോ ഡ്രൈവർ വടിവാളെടുത്ത് വീശിക്കാണിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോടുനിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്നു ബസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുളിക്കലിൽ വെച്ച് ഓട്ടോ ബസിന്റെ മുന്നിൽ കയറി തടസ്സപ്പെടുത്തുന്ന രീതിയിൽ ഓടിക്കുകയായിരുന്നെന്ന് ബസ് ജീവനക്കാർ പറയുന്നു.
ബസ് ഹോണടിച്ചപ്പോൾ ഓട്ടോ ഡ്രൈവർ വടിവാളെടുത്ത് പുറത്തേക്ക് വീശി കാണിക്കുകയായിരുന്നു. എയർപോർട്ട് ജങ്ഷൻ വരെ ഈ രീതിയിൽ വടിവാൾ വീശി യാത്ര തുടർന്നു. ശേഷം, ഓട്ടോ എയർപോർട്ട് റോഡിലേക്ക് കയറിപ്പോയി.
ബസ് ജീവനക്കാർ കൊണ്ടോട്ടി പോലീസ് എയ്ഡ് പോസ്റ്റിലെത്തി വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.