
കോട്ടയം : ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്ഥാന നേതാക്കൾ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹമന്ത്രി അഡ്വ ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി.
ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കുക, ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുക, ദളിത് ക്രൈസ്തവർക്ക് മാത്രമായി കോർപ്പറേഷനുകൾ രൂപീകരിക്കുക, ഈ വിഭാഗത്തിലെ യുവജനങ്ങൾക്കും സ്ത്രീകൾക്കും സ്വയംതൊഴിൽ പദ്ധതിക്കായി സ്കീമുകൾ ആവിഷ്കരിക്കുക,
ഈ വിഭാഗത്തിന്റെ പ്രശ്നങ്ങൾ പഠിക്കുവാനും യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കുവാനും ദളിത് ക്രൈസ്തവർ ഉൾപ്പെടുന്ന കമ്മീഷൻ രൂപീകരിക്കുക,സ്പെഷ്യൽ റിക്രൂട്ട്മെന്റുകൾ നടത്തുക, ക്രിസ്ത്യൻ എയ്ഡഡ് സ്ഥാപനങ്ങളിൽ ദളിത് ക്രൈസ്തവർക്ക് ജനസംഖ്യാനുപാതികമായ സംവരണം നടപ്പിലാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്, ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.