പാറക്കണ്ടം ഭാഗത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ രണ്ടു പേരെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഏറ്റുമാനൂർ : ലോറിയുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കൊട്ടൂർ ഭാഗത്ത് തൈക്കാട്ടിൽ വീട്ടിൽ വിശാൽ റാവത്ത് (20), പട്ടാമ്പി ഓങ്ങല്ലൂർ ഭാഗത്ത് മുസ്ലിം വീട്ടിൽ കുഞ്ഞുമൊയ്തു (41) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

വിശാൽ റാവത്ത് കഴിഞ്ഞദിവസം പുലർച്ചെ 2:30 മണിയോടുകൂടി കാറിലെത്തി ഏറ്റുമാനൂർ പാറക്കണ്ടം ഭാഗത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ 24,000 രൂപ വില വരുന്ന രണ്ട് ബാറ്ററികൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വിശാൽ റാവത്ത് മോഷ്ടിച്ച ബാറ്ററികള്‍ പായിപ്പാട് ആക്രി കട നടത്തുന്ന കുഞ്ഞുമൊയ്തുവിന് വിൽക്കുകയും, ഇയാൾ ഇത് തമിഴ്നാട്ടിലേക്ക് കടത്തുകയുമായിരുന്നു. ഇതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ സജി,സി.പി.ഓ മാരായ പ്രീതിജ്,അനീഷ് വി.കെ,ഡെന്നി, സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു.