പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു ; പൊലീസ് എസ്കോർട്ട് ജീപ്പിലിടിച്ചാണ് അപകടം

Spread the love

പള്ളിക്കര : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. കാസർഗോഡ് പള്ളിക്കരയിലാണ് അപകടം. പ്രതിപക്ഷ നേതാവിൻ്റെ വാഹനം മുന്നിലുള്ള പൊലീസ് എസ്കോർട്ട് ജീപ്പിലിടിച്ചാണ് അപകടം.

video
play-sharp-fill

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലെ മുൻവശം പൂർണമായും തകർന്നു. ആർക്കും പരിക്കില്ല.

വൈകിട്ട് 5.30നാണ് അപകടം. കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ടതായിരുന്നു പ്രതിപക്ഷ നേതാവ്. അപകടത്തെ തുടർന്ന് മറ്റൊരു സ്വകാര്യ വാഹനത്തില്‍ അദ്ദേഹം യാത്ര തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group