
സ്വന്തം ലേഖകൻ
ആലപ്പുഴ: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വ്യക്തി വിവരങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം പുറത്തുവിടും. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും മന്ത്രി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘പുറത്ത് പറയാന്‍ പാടില്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പറയാന്‍ പറ്റില്ല. അത് വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യമാണ്. നമ്മുടെ നിയമപ്രകാരം വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യം പറയാനാകില്ല. വിവരാവകാശ കമ്മീഷനും സര്‍ക്കാരും പറഞ്ഞ കാര്യം ഒന്നുതന്നെയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നിയമപരമായി പഠിച്ചിട്ട് ഏതൊക്കെ കാര്യങ്ങള്‍ പുറത്തുവിടണം എന്നത് സംബന്ധിച്ച് തീരുമാനം എടുക്കും’ സജി ചെറിയാന്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിരവധി കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തെ പ്രയാസങ്ങള്‍ പ്രതിസന്ധികള്‍, മുന്നോട്ടുള്ള വളര്‍ച്ച, അതിന്റെ ഭാവി ഇതിനെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാനായി ഒരു കോണ്‍ക്ലേവ് സംഘടിപ്പിക്കും. സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും അതിനായി ക്ഷണിക്കും. ഇന്ത്യയിലെയും ലോകസിനിമയിലെ പ്രമുഖരും കോണ്‍ക്ലേവില്‍ പങ്കെടുക്കും. സിനിമാരംഗത്തെ പുനര്‍ജീവിപ്പിക്കാനുളള നടപടി സര്‍ക്കാര്‍ രൂപികരിക്കും.