തെരുവുനായ ആക്രമണം: കാഴ്ച പരിമിതിയുള്ള യുവാവ് അടക്കം ഏഴ് പേര്‍ക്ക് പരിക്ക്

Spread the love

 

പാലക്കാട്: ഷൊര്‍ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. കാഴ്ചാപരിമിതിയുള്ള യുവാവിനും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. വീടിനുള്ളില്‍ കയറിയാണ് തെരുവുനായ യുവാവിനെ ആക്രമിച്ചത്.

video
play-sharp-fill

 

എഴുപതുകാരനായ വയോധികനും പരിക്കേറ്റിട്ടുണ്ട്. കാരക്കാടിന് സമീപം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. പരിക്കേറ്റവര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സ തേടി.