
ഭരത് ഗോപി പുരസ്കാരം നടൻ സലീം കുമാറിന്
നടൻ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
മാനവസേവ പുരസ്കരാം ഗോകുലെ മെഡിക്കൽ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്പേഷ്യൽ ജൂറി പുരസ്കാരം സീരിയൽ താരം കൃഷണേന്തുവിനും നൽകും. കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ പുരസ്കാരം സമ്മാനിക്കും.
Third Eye News Live
0