കെഎസ്ഇബി ഓഫീസിൽ കേറി യൂത്ത് കോൺഗ്രസ് നേതാവിന്റെ ആക്രമണം ; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

കോഴിക്കോട് : കെഎസ്‌ഇബി ഓഫീസില്‍ കേറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം. തിരുവമ്ബാടി സ്വദേശി അജ്മല്‍ യു സിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ കെഎസ്‌ഇബി ഓഫീസില്‍ കേറി അസിസ്റ്റൻ്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തു. കമ്ബ്യൂട്ടർ അടക്കമുള്ള സാമഗ്രികള്‍ തകർത്തു.

പരിക്കേറ്റ തിരുവമ്ബാടി അസിസ്റ്റൻ്റ് എഞ്ചിനീയര്‍ പ്രശാന്തിനെ മുക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബില്ല് അടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതേ തുടർന്നാണ് കെഎസ്‌ഇബി ഉദ്യോഗസ്ഥരുമായുള്ള തർക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group