play-sharp-fill
ഉമ്മൻചാണ്ടിയുടെ ഓര്‍മ്മകൾക്ക് ഒരാണ്ട് ; ഒന്നാം ചരമവാര്‍ഷികാചരണം 18-ന് പുതുപ്പള്ളി സെയ്ൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളില്‍ ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും

ഉമ്മൻചാണ്ടിയുടെ ഓര്‍മ്മകൾക്ക് ഒരാണ്ട് ; ഒന്നാം ചരമവാര്‍ഷികാചരണം 18-ന് പുതുപ്പള്ളി സെയ്ൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളില്‍ ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം 18-ന് പുതുപ്പള്ളിയില്‍ നടക്കും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടി രാവിലെ 11-ന് പുതുപ്പള്ളി സെയ്ൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും.


പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരത്തിലധികം കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായവിതരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും. ജൂലായ് 14-ന് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കായി ഒരുലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ചികിത്സാ സഹായപദ്ധതി ഉദ്ഘാടനം, 15-ന് തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റ്, 16-ന് കന്യാകുമാരിയില്‍ ഒരു കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോല്‍ദാനം, 17-ന് തിരുവനന്തപുരത്ത് ചിത്രപ്രദർശനം. 18-ന് കോട്ടയം മാമ്മൻമാപ്പിള ഹാളില്‍ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനം, ഉന്നതവിജയം നേടിയവർക്കുള്ള എക്സലൻസ് അവാർഡ് വിതരണം, 20-ന് തിരുവനന്തപുരത്ത് മെഡിക്കല്‍ ക്യാമ്ബ്, 21-ന് ബാഡ്മിന്റണ്‍-ക്രിക്കറ്റ് ടൂർണമെൻറുകള്‍ തുടങ്ങിയവയുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘാടകസമിതി ചെയർമാനായി തമ്ബാനൂർ രവി, ശിവദാസൻ നായർ, ജോഷി ഫിലിപ്പ്, ജോസഫ് എം.പുതുശ്ശേരി, രാധാ വി.നായർ എന്നിവരെയും പ്രഥമ ഉമ്മൻചാണ്ടി അവാർഡ് ജൂറി പാനല്‍ ചെയർമാനായി ഡോ. ശശി തരൂർ എം.പി.യെയും തിരഞ്ഞെടുത്തു

‘അപ്പയുടെ ആഗ്രഹങ്ങള്‍ സാർഥകമാക്കുകയാണ് ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ലക്ഷ്യം. ജനങ്ങളോടൊപ്പമായിരിക്കുക, അവരുടെ പ്രശന്ങ്ങളില്‍ തുണയാകുക എന്നതായിരുന്നു അപ്പയുടെ ജീവിതമന്ത്രം’ -ചാണ്ടി ഉമ്മൻ എം.എല്‍.എ.