video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeMainഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകര്‍ ഇന്ന് കേരളത്തിലെത്തും; ഒപ്പം ഭാര്യ സുധേഷ് ധൻകറും; സന്ദര്‍ശനം നടത്തുക...

ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകര്‍ ഇന്ന് കേരളത്തിലെത്തും; ഒപ്പം ഭാര്യ സുധേഷ് ധൻകറും; സന്ദര്‍ശനം നടത്തുക രണ്ട് ജില്ലകളില്‍

Spread the love

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഇന്ന് തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയില്‍ നടക്കുന്ന 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയാണ് ഉപരാഷ്ട്രപതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയില്‍ രാവിലെ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുവാനായി പോകും.

മികവുറ്റ വിദ്യാർത്ഥികള്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മെഡല്‍ ഓഫ് എക്‌സലൻസ് ചടങ്ങില്‍ ഉപരാഷ്ട്രപതി സമ്മാനിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments