video
play-sharp-fill
ഒരാളുടെ പ്രശ്നം ഏറ്റവും മോശമാകുമ്പോഴല്ല അയാളെ സഹായിക്കേണ്ടത്, അത് തുടങ്ങുമ്പോഴാണ്; ‘അമ്മ’യ്ക്ക് മോഹന്‍ലാലിന്റെ മുന്നറിയിപ്പ്

ഒരാളുടെ പ്രശ്നം ഏറ്റവും മോശമാകുമ്പോഴല്ല അയാളെ സഹായിക്കേണ്ടത്, അത് തുടങ്ങുമ്പോഴാണ്; ‘അമ്മ’യ്ക്ക് മോഹന്‍ലാലിന്റെ മുന്നറിയിപ്പ്

സ്വന്തംലേഖകൻ

കോട്ടയം : സംഘടനയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ എല്ലാവരും അയാളുടെ പിറകില്‍ നില്‍ക്കണമെന്നും ആ പ്രശ്‌നം മോശമാകുമ്പോഴല്ല അയാളെ സഹായിക്കേണ്ടതെന്നും നടന്‍ മോഹന്‍ലാല്‍. അമ്മയുടെ പുതിയ കെട്ടിടത്തിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങില്‍ വച്ചാണ് ഇത്തരത്തിലൊരു പരാമര്‍ശം മോഹന്‍ലാല്‍ നടത്തിയത്.‘എന്തുകൊണ്ടും നല്ല ദിവസമാണിന്ന്. ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച ബാബുരാജിനും ഉണ്ണി ശിവപാലിനും രചനയ്ക്കും നന്ദി. ബാബു പറഞ്ഞതു പോലെ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഘടനയില്‍ വന്നു. നല്ലതാണോ ചീത്തയാണോ എന്നു ഞാന്‍ പറയുന്നില്ല. അതിനെ നമ്മള്‍ നേരിട്ടേപറ്റൂ. സംഘടനയാകുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും.നമ്മുടേത് കൂട്ടുകുടുംബമാണ്, ഇതൊരു സംഘടനയല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരും അയാളുടെ പിറകില്‍ നില്‍ക്കണം. അത്തരമൊരു കാര്യം പലപ്പോഴും നമ്മളില്‍ കാണുന്നില്ല. ഒരാളുടെ പ്രശ്‌നം അതേറ്റവും മോശമാകുമ്പോഴല്ല അയാളെ സഹായിക്കേണ്ടത്, ആ പ്രശ്‌നം തുടങ്ങുമ്പോഴാണ് സഹായിക്കേണ്ടത്.’ മോഹന്‍ലാല്‍ പറഞ്ഞു.സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ഇപ്പോള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. അതു കൊണ്ടാണ് ആസ്ഥാനം ഇവിടേക്ക് മാറ്റുന്നതെന്നും ഔപചാരിക ഉദ്ഘടാനം വലിയ പരിപാടികളോടെ പിന്നീട് ഉണ്ടാകുമെന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അറിയിച്ചു.