video
play-sharp-fill

Saturday, May 17, 2025
HomeMainബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി ; നാഗാലാ‌ൻഡ് ബിജെപി പ്രഭാരിയായി അനിൽ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു,...

ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി ; നാഗാലാ‌ൻഡ് ബിജെപി പ്രഭാരിയായി അനിൽ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു, കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും

Spread the love

തിരുവനന്തപുരം : ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി. ബിജെപി കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. മേഘാലയ, നാഗാലാ‌ൻഡ് ബിജെപി പ്രഭാരിയായി അനിൽ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു.

24 ഇടങ്ങളിലെ ചുമതലയാണ് പുതുക്കിയത്. അപരാജിത സാരംഗി സഹ പ്രഭാരിയായി ചുമതലയേറ്റു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോ-ഓർഡിനേറ്ററായി വി മുരളീധരൻ ചുമതലയേൽക്കും. വിനോദ് താവ്‌ഡെ ബിഹാറിൻ്റെ ചുമതലയും ശ്രീകാന്ത് ശർമ ഹിമാചൽ പ്രദേശിൻ്റെ ചുമതലയും തുടരും. നിതിൻ നവീനാണ് ഛത്തീസ്ഗഢിൻ്റെ ചുമതല. ഡോ. സതീഷ് പൂനിയയെ ഹരിയാനയുടെ ചുമതലയും ലക്ഷ്മികാന്ത് വാജ്‌പേയിയെ ജാർഖണ്ഡിൻ്റെ ചുമതലയെൽക്കും.

ആൻഡമാൻ നിക്കോബാറിൻ്റെ ചുമതല രഘുനാഥ് കുൽക്കർണിക്കും അരുണാചൽ പ്രദേശിൻ്റെ ചുമതല അശോക് സിംഗാളിനും നൽകി.ആശിഷ് സൂദിനാണ് ഗോവയുടെ ചുമതല. ജമ്മു കശ്മീരിൻ്റെ ചുമതല തരുൺ ചുഗിന് നൽകിയിട്ടുണ്ട്, കൂടാതെ ആശിഷ് സൂദിനെ കോ-ഇൻചാർജ് ആക്കി.ബിജെപി കർണാടകയിൽ രാധാമോഹൻ ദാസ് അഗർവാളിന് ചുമതല നൽകി.മണിപ്പൂരിൻ്റെ ചുമതല അജിത് ഗോപചഡെക്കാണ് ലഭിച്ചത്. മിസോറാമിൻ്റെ ചുമതല ദേവേഷ് കുമാറിനും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments