
ആലപ്പുഴ : കായംകുളം പുനലൂർ റോഡില്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെ സാഹസിക സ്കൂട്ടർ യാത്ര. മൂന്ന് പേര് സഞ്ചരിച്ച സ്കൂട്ടറാണ് സഹസിക യാത്ര നടത്തിയത്.
രണ്ട് ദിവസം മുൻപ് ചാരുമൂട് വെച്ചാണ് സംഭവം നടന്നത്. പിന്നാലെ മോട്ടോർ വാഹന വകുപ്പ് സ്കൂട്ടർ പിടിച്ചെടുത്തു.
വാഹനം ഓടിച്ച ആളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group